
latest news
പ്രിയപ്പെട്ടവള്‍ക്കൊപ്പം; സ്നേഹ ചിത്രവുമായി ഗോപി സുന്ദര്‍
പ്രണയിനി അമൃത സുരേഷിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍. ‘Love’ എന്ന ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
View this post on Instagram
ഗോപി സുന്ദറും അമൃതയും പ്രണയത്തിലാണെന്നും ഒന്നിച്ചാണ് ജീവിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Amritha Suresh and Gopi Sundar
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഗോപി സുന്ദറിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള അമൃതയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. ‘എന്റെ’ എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്.

Amritha Suresh and Gopi Sundar
