
latest news
‘ഈ പണം കൊണ്ട് എന്റെ കടമെല്ലാം തിരിച്ചടക്കും, മതിയാകുവോളം ഭക്ഷണം കഴിക്കും’; വൈകാരിക പ്രതികരണവുമായി കമല്‍ഹാസന്‍
കമല്‍ഹാസന്‍ നായകനായ വിക്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയമായി മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ ഇതുവരെ ഏകദേശം 315 കോടിയാണ് വിക്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വിക്രം 150 കോടിക്ക് അടുത്ത് നേടി.
കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. സിനിമ വന്‍ ഹിറ്റായതോടെ സംവിധായകന്‍, സഹ സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ സമ്മാനങ്ങള്‍ നല്‍കി. സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറാണ് കമല്‍ഹാസന്‍ സമ്മാനിച്ചത്.

Kamal Haasan (Vikram)
ഇപ്പോള്‍ ഇതാ വിക്രം നല്‍കിയ സാമ്പത്തിക വിജയത്തെ കുറിച്ച് കമല്‍ഹാസന്‍ മനസ്സുതുറക്കുകയാണ്. ഈ പണം കൊണ്ട് തന്റെ എല്ലാ കടങ്ങളും വീട്ടുമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്.
‘ ഈ പണം കൊണ്ട് ഞാന്‍ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നതുവരെ ഭക്ഷണം കഴിക്കും. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുന്നവിധം സഹായം നല്‍കും. അതിനുശേഷം ഒന്നും ബാക്കി ഇല്ലെങ്കില്‍ ഇനി കൊടുക്കാന്‍ ഇല്ല എന്ന് പറയും,’ കമല്‍ഹാസന്‍ പറഞ്ഞു.
