
latest news
തുറന്ന ഷർട്ടണിഞ്ഞ് പ്രിയങ്കയുടെ ഹോട്ട് സെൽഫി; വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്
ബോളിവുഡിന്റെ പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. കോടികളൊഴുകുന്ന ഇൻഡസ്ട്രിയിൽ ഏറ്റവും താരമൂല്യമുള്ള ഒരാളും. അഭിനേത്രിയായും മോഡലായും ഗായികയായും നിർമാതാവുമായെല്ലാം തിളങ്ങിയ താരം ഇന്ന് ബോളിവുഡിൽ മാറ്റി നിർത്താനാവാത്ത സാനിധ്യമാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. തുറന്ന ഷർട്ടണിഞ്ഞ് ഹോട്ട് ലുക്കിലുള്ള സെൽഫി ചിത്രങ്ങളാണ് പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ് പ്രിയങ്ക. രണ്ട് ദേശീയ അവർഡും അഞ്ച് ഫിലിം ഫെയറുമടക്കം താരത്തിന്റെ അഭിനയത്തിന് ലഭിച്ച അംഗീകരങ്ങൾ തന്നെ പ്രിയങ്കയുടെ മികവിന്റെ അടയാളങ്ങളാണ്.
ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിനയ അരങ്ങേറ്റം. അവിടെ നിന്നും താരം ബോളിവുഡിലെത്തി. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടേയും ബോളിൡവുഡിലെ ഒന്നാം നമ്പര്‍ താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര.
