Connect with us

Screenima

Jagadish

Gossips

ബുദ്ധിജീവിയില്‍ നിന്ന് ഹാസ്യതാരത്തിലേക്ക്, സിനിമയിലെത്തിയത് ബാങ്ക് ജോലി രാജിവെച്ച്; ജഗദീഷിന്റെ ജീവിതം ഇങ്ങനെ

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജഗദീഷ്. ഹാസ്യതാരമായും നായകനായും വില്ലനായും മികച്ച കഥാപാത്രങ്ങളെ ജഗദീഷ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും നാല്‍പ്പതുകാരന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന ജഗദീഷിന് പ്രായം എത്രയായെന്ന് അറിയാമോ?

സൂപ്പര്‍താരം മോഹന്‍ലാലിനേക്കാള്‍ പ്രായമുണ്ട് ജഗദീഷിന്. 1955 ജൂണ്‍ 12 നാണ് ജഗദീഷിന്റെ ജനനം.അതായത് താരത്തിന് 67 വയസ്സായി. മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതലാണ് ജഗദീഷിന്. മമ്മൂട്ടിയേക്കാള്‍ നാല് വയസ്സ് കുറവും.

Jagadish

Jagadish

പഠിപ്പില്‍ മിടുക്കനായിരുന്നു ജഗദീഷ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കാനറ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും അത് രാജിവെച്ചാണ് തിരുവനന്തപുരം എംജി കോളേജില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചത്. കോളേജ് അധ്യാപകനായി ജോലി ചെയ്യവേ സിനിമ മോഹം പൂവിട്ടു. 1984 ല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അഭിനയിച്ചാണ് ജഗദീഷ് വെള്ളിത്തിരയിലേക്ക് എത്തിയത്. അധ്യാപക ജോലിയില്‍ നിന്ന് അവധിയെടുത്ത് പിന്നീട് സിനിമ രംഗത്ത് സജീവ സാന്നിധ്യമായി.

അഭിനയത്തിനു പുറമേ കഥ, തിരക്കഥ, ഗാനാലാപനം എന്നീ രംഗങ്ങളിലും തിളങ്ങി. റിയാലിറ്റി ഷോകളില്‍ അവതാരകനായും ജഗദീഷിനെ പ്രേക്ഷകര്‍ കണ്ടു. കടുത്ത കോണ്‍ഗ്രസുകാരനാണ് ജഗദീഷ്. 2016 ല്‍ പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു.

 

 

Continue Reading
To Top