
latest news
വലിയൊരു ആഗ്രഹം അങ്ങനെ നടന്നു; വിവാഹത്തിനു ശേഷം വിഘ്‌നേഷിന്റെ കൈയും പിടിച്ച് നയന്‍സ് തിരുപ്പതിയില്‍, ചിത്രങ്ങള്‍
തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു നയന്‍താരയുടെ വലിയ ആഗ്രഹം. എന്നാല്‍ അത് നടന്നില്ല. എങ്കിലും തനിക്ക് ഏറെ ഇഷ്ടപ്പെട്ട ക്ഷേത്രത്തിലേക്ക് വിവാഹത്തിന്റെ പിറ്റേന്ന് തന്നെ നയന്‍സ് എത്തി. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൈയും പിടിച്ചാണ് തിരുപ്പതി ക്ഷേത്രത്തില്‍ നയന്‍താര എത്തിയത്.

Nayanthara and Vignesh
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍സ് തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് തിരുപ്പതിയില്‍ വിവാഹം നടത്തണമെന്ന നയന്‍താരയുടെ ആഗ്രഹം നടക്കാതെ പോയത്. അതുകൊണ്ടാണ് വിവാഹ ചടങ്ങുകള്‍ മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

Nayanthara and Vignesh
രജനികാന്ത്, ഷാരൂഖ് ഖാന്‍ തുടങ്ങി മലയാളത്തില്‍ നിന്ന് ദിലീപ് വരെ വന്‍ താരനിരയാണ് നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഹാബലിപുരത്ത് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.

Nayanthara and Vignesh
