
latest news
നോ നോണ്‍ വെജ്; ചക്ക ബിരിയാണി മുതല്‍ ഇളനീര്‍ പായസം വരെ, നയന്‍താര-വിഗ്നേഷ് വിവാഹസദ്യയിലെ വിഭവങ്ങള്‍ ഇതെല്ലാം
Published on
നയന്‍താര-വിഗ്നേഷ് ശിവന്‍ വിവാഹത്തില്‍ താരമായി ചക്ക ബിരിയാണി. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വിവാഹസദ്യയുടെ ഭാഗമായി അതിഥികള്‍ക്ക് നല്‍കിയത്. അതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ചക്ക ബിരിയാണിക്ക് തന്നെയായിരുന്നു.
വിവാഹത്തിനു വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ മെനുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാടിന്റേയും കേരളത്തിന്റേയും വിഭവങ്ങളാണ് പ്രധാനമായും മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്.

Nayanthara – Vignesh
ചക്ക ബിരിയാണി, പനീര്‍ പട്ടാണി കറി, അവിയല്‍, മോര് കൊഴമ്പ്, മിക്കന്‍ ചെട്ടിനാട് കറി, ചെപ്പകിഴങ്ങ് പുളി കൊഴമ്പ്, പൂണ്ടു മിളക് രസം, ഇളനീര്‍ പായസം, ബ്രെഡ് ഹല്‍വ എന്നിവയെല്ലാം മെനുവിലുണ്ട്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.
