latest news
ഇക്കാരണങ്ങൾക്ക് ഞാൻ എന്നോട് തന്നെ കടപ്പെട്ടിരിക്കുന്നു; വൈറലായി അനുശ്രീയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അനുശ്രീ. ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ ഒട്ടെറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അനുശ്രീയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം.
അനുശ്രീ തന്നെ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ ഫൊട്ടൊസിനൊപ്പമാണ് താരത്തിന്റെ അടിക്കുറിപ്പ്. തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ഡിസൈൻ ചെയ്ത അനുശ്രീക്ക് നന്ദി. താരം കുറിച്ചു.
അവിടെയും കഴിയുന്നില്ല. സ്വയം ചെയ്ത മേക്കപ്പിനും തന്റെ തന്നെ ജ്വല്ലറി കളക്ഷനും സ്വയമേ നന്ദി പറയുകയാണ് താരം. ഒപ്പം ഫൊട്ടോ പകർത്തിയ മഹേഷിനും താരം പോസ്റ്റിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടർച്ചയായ വർഷങ്ങളിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരുപിടി കഥാപാത്രങ്ങളുമായി അനുശ്രീ പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരുന്നു.
കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോൾ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.
