
Gossips
വിദ്യ ബാലനും പ്രിയാമണിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട് ! ഇരുവരും സഹോദരിമാര്‍
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയാമണി. പ്രിയാമണിക്ക് ഒരു ബോളിവുഡ് കണക്ഷനുണ്ട്. ഇത് അധികം പേര്‍ക്കൊന്നും അറിയില്ല. പ്രശസ്ത നടി വിദ്യ ബാലന്റെ സെക്കന്‍ഡ് കസിനാണ് പ്രിയാമണി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്.
സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആകാന്‍ അവസരം ലഭിച്ച പെണ്‍കുട്ടിയാണ് പ്രിയ വാസുദേവ് മണി അയ്യര്‍ എന്ന പ്രിയാമണി. കാഞ്ചീപുരം സില്‍ക്സ്, ഈറോഡ് സില്‍ക്സ്, ലക്ഷ്മി സില്‍ക്സ് എന്നിവയുടെ മോഡല്‍ ആയാണ് പ്രിയാമണി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. വിദ്യ ബാലനും പ്രിയാമണിയും ചെറുപ്പത്തില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇരുവരും തങ്ങളുടെ സിനിമാ സ്വപ്നങ്ങള്‍ കുട്ടിക്കാലം തൊട്ടേ പരസ്പരം പങ്കുവച്ചിരുന്നു.

Vidya Balan and Priya Mani
പ്രിയാമണിയും വിദ്യ ബാലനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. വിദ്യ ബാലന് 43 വയസ് കഴിഞ്ഞു. പ്രിയാമണിക്ക് 38 വയസ്സും. 1979 ജനുവരി ഒന്നിനാണ് വിദ്യ ബാലന്റെ ജനനം. 1984 ജൂണ്‍ നാലിനാണ് പ്രിയാമണി ജനിച്ചത്.
