Categories: latest news

ഗ്ലാമറസ് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്ത് ‘കളി’ നായിക ഐശ്വര്യ സുരേഷ്; ചിത്രങ്ങൾ കാണാം

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ മലയാളി പ്രേക്ഷകർ അത്രവേഗം മറക്കാൻ സാധ്യതയില്ല. ഒരൊറ്റ സീനിൽ മാത്രം വന്ന് സിനിമ മൊത്തം കയ്യിലെടുത്തോണ്ടുപോയ ഐശ്വര്യ സുരേഷിന്റെ കാര്യവും അങ്ങനെ തന്നെയാകും. ഐശ്വര്യയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലാണ് ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോസ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപും ഇത്തരം ഫൊട്ടൊഷൂട്ടുകൾ താരം ആരാധകർക്കായി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ സജീവ സാനിധ്യം കൂടിയാണ് താരം.

നവാഗതർ ഒന്നിച്ച കളി എന്ന ചിത്രത്തിൽ പൂജിത മൂത്തേടൻ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചതും ഐശ്വര്യ സുരേഷ് ആയിരുന്നു. യുവ താരങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൃശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ശ്രദ്ധ നേടിയത്. അന്ന് സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്കും താരത്തിന് അവസരം ലഭിക്കുന്നത്. മോഡലിങ്ങിലും സജീവമാണ് ലച്ചു എന്ന് വിളിപ്പേരുള്ള ഐശ്വര്യ.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

16 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

22 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

22 hours ago