
latest news
മുഹമ്മദ് കുട്ടി വോട്ട് ചെയ്യാനെത്തിയപ്പോള്‍; വോട്ടര്‍ ലിസ്റ്റില്‍ മമ്മൂട്ടി ഇങ്ങനെ
Published on
വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടിയുടെ വിവരങ്ങള്‍ കണ്ടോ? തങ്ങളുടെ പ്രിയ താരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നത്.
തൃക്കാകര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്നലെയായിരുന്നു. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ മുഹമ്മദ് കുട്ടി പിഐ എന്നാണ് മമ്മൂട്ടിയുടെ പേര് കിടക്കുന്നത്. വീട്ടുനമ്പര്‍ 53/369 ആണ്. ഇതുകണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകര്‍.

Mammootty
മമ്മൂട്ടിയുടെ വീട്ടുനമ്പര്‍ അദ്ദേഹത്തിനു ഇഷ്ടപ്പെട്ട 369 ആയത് എങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം. അതും ലക്ഷങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയതാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു.
