
Gossips
‘ഹൃദയം’ അവാര്‍ഡിനുള്ള പടമുണ്ടോ?; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ
2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ഹൃദയം നേടിയത്. ഇതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
കൂടുതല്‍ ആളുകള്‍ തിയറ്ററില്‍ വന്ന് കണ്ടു എന്നുള്ളതുകൊണ്ട് മാത്രം ഒരു സിനിമ ജനപ്രിയ ചിത്രമാകുമോ എന്നാണ് പലരുടേയും ചോദ്യം. ഹൃദയം മൊത്തത്തില്‍ ഒരു ക്രിഞ്ച് പടമായിരുന്നെന്നും സംസ്ഥാന പുരസ്‌കാരം പോലെ ഒരു നേട്ടം അര്‍ഹിക്കുന്നില്ലെന്നും പലരും കുറ്റപ്പെടുത്തി. ഹോം എന്ന സിനിമയാണ് ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് അര്‍ഹിക്കുന്നതെന്നാണ് പലരുടേയും അഭിപ്രായം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Pranav Mohanlal
മറ്റൊരു താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തോട് ഏറ്റുമുട്ടിയാണ് പ്രണവ് ചിത്രം അവാര്‍ഡ് നേടിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആയിരുന്നു ജനപ്രിയ ചിത്രങ്ങളുടെ കാറ്റഗറിയില്‍ ഹൃദയത്തോട് ഏറ്റുമുട്ടിയത്. ഒടുവില്‍ ഹൃദയം അവാര്‍ഡ് കരസ്ഥമാക്കി. ഹോം, തിങ്കളാഴ്ച നിശ്ചയം, മിന്നല്‍ മുരളി എന്നീ സിനിമകളായിരുന്നു ജനപ്രിയ ചിത്രത്തിനായി മത്സരിച്ച മറ്റ് ചിത്രങ്ങള്‍.
