
Gossips
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഫഹദും ബിജു മേനോനും ജോജുവും !
Published on
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള അന്തിമ പട്ടിക പുറത്ത്. മൂന്ന് നടന്‍മാരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഫഹദ് ഫാസില്‍, ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചവര്‍.
ജോജിയിലെ അഭിനയമാണ് ഫഹദിന് തുണയായത്. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ജോജു ജോര്‍ജ്ജും ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനു ബിജു മേനോനും മികച്ച നടനുള്ള കാറ്റഗറിയില്‍ മുന്‍പന്തിയിലുണ്ട്.

Joju George
ഹോമിലെ അഭിനയത്തിനു ഇന്ദ്രന്‍സിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.
