
latest news
കസേരയില്‍ ചാരിയിരിക്കുന്ന ഈ താരത്തെ മനസ്സിലായോ? ചിത്രങ്ങള്‍ കാണാം
Published on
മലയാളത്തിനു പുറത്ത് തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Keerthy Suresh
ചേച്ചി രേവതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പത്തിലും വളരെ ക്യൂട്ട് ആണല്ലോ എന്നാണ് ആരാധകര്‍ കീര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
മലയാളത്തില്‍ അധികം സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും കീര്‍ത്തിക്ക് ആരാധകര്‍ ഏറെയാണ്. 2013 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തി അവസാനമായി അഭിനയിച്ച മലയാള ചിത്രം.
View this post on Instagram
