
latest news
‘മുരളി പിണങ്ങിയത് എന്തിനാണെന്ന് അറിയില്ല’; വേദനയോടെ മമ്മൂട്ടി
ആരുടെയെങ്കിലും മരണത്തില്‍ മമ്മൂട്ടി വേദനിച്ചിട്ടുണ്ടോ? ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന മമ്മൂട്ടിയെ വേദനിപ്പിച്ചിട്ടുള്ള ഒരുപാട് മരണങ്ങളുണ്ട്. ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ വേര്‍പാട് മമ്മൂട്ടിയെ വലിയ രീതിയില്‍ തളര്‍ത്തിയിരുന്നു. എന്നാല്‍, ഒരാളുടെ മരണം മമ്മൂട്ടിയെ മാനസികമായി ഏറെ തളര്‍ത്തുകയും സ്വയം കുറ്റബോധത്തിലേക്ക് വീഴ്ത്തുകയും ചെയ്തു. മറ്റാരുമല്ല, അനശ്വര നടന്‍ മുരളിയാണ് അത്.
മുരളിയുടെ അവസാന സമയത്ത് മമ്മൂട്ടിയുമായി ചെറിയ പിണക്കമുണ്ടായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ആ പിണക്കമെന്ന് തനിക്കറിയില്ലെന്ന് പിന്നീട് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ജീവിതത്തില്‍, ആരെങ്കിലും മദ്യപിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിക്ക് വേണ്ടിയാണെന്നും മമ്മൂട്ടി പറയുന്നു. മുരളിയുമായി തനിക്ക് അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

Mammootty and Murali (Amaram film)
മുരളിക്ക് ഒരു സുപ്രഭാതത്തില്‍ ഞാന്‍ ശത്രുവായി. പിന്നീട് എന്നില്‍ നിന്ന് അകന്ന് അകന്ന് പോയി. വലിയ നഷ്ടമായിരുന്നു അത്. എന്തിന് വേണ്ടിയായിരുന്നു ആ പിണക്കമെന്ന് തനിക്ക് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു. എന്തെന്നറിയാത്ത വൃഥ ഇപ്പോഴും ഉണ്ട്. എന്തായിരുന്നു വിരോധത്തിന്റെ കാരണമെന്ന് ചിന്തിക്കാറുണ്ട്. താനും മുരളിയും തമ്മില്‍ വല്ലാത്തൊരു ഇമോഷണല്‍ ലോക്കുണ്ടെന്നും മമ്മൂട്ടി കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
