
latest news
ഒരു പ്രണയമുണ്ടായിരുന്നു, ഒത്തുപോകാതെ വന്നപ്പോള്‍ പിരിഞ്ഞു; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സുബി
Published on
ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സുബി സുരേഷ്. ജീവിതത്തില്‍ അല്‍പ്പം സമാധാനം വേണം എന്നുള്ളതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് സുബി പറഞ്ഞു.
പ്രണയവിവാഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മുന്‍പ് ഒരാളെ പ്രണയിച്ചിരുന്നു. പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. ജീവിതത്തില്‍ സമാധാനം വേണം അതിനാലാണ് വിവാഹം കഴിക്കാത്തത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകുമെന്നല്ല.

Subi Suresh
ഒരു പ്രണയം ഉണ്ടായിരുന്നു. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നുവെന്നും സുബി പറഞ്ഞു.
