latest news
‘ഞാന്‍ ഒരു പുഴുവിനേം കണ്ടില്ല’; മമ്മൂട്ടി ചിത്രത്തെ പരിഹസിച്ച് മേജര്‍ രവി
നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത ‘പുഴു’ മികച്ച പ്രതികരണങ്ങളോടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടരുകയാണ്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായ ഭാഷയിലാണ് സിനിമ സംസാരിക്കുന്നത്. അതേസമയം തന്നെ പുഴുവിനെതിരെ നിരവധി വിമര്‍ശനങ്ങളും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. വലതുരാഷ്ട്രീയ നിലപാടുള്ളവരാണ് പുഴുവിനെ ശക്തമായി വിമര്‍ശിക്കുന്നത്.
പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുന്നുണ്ടെന്നാണ് വലത് രാഷ്ട്രീയ ചിന്താഗതിക്കാര്‍ പറയുന്നത്. വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്തുണ കൊടുക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി.
ഒച്ച് എന്നൊരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പുഴുവിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞത്. ഇതിനു താഴെ മറ്റൊരു പരിഹാസവുമായി മേജര്‍ രവിയും എത്തി.
‘ സംസ്കാര്‍ ഭാരതി സെമിനാറില്‍ പങ്കെടുക്കുകയാണ്. ഞാന്‍ ഒരു പുഴുവിനേം കണ്ടില്ല,’ എന്നാണ് ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് മേജര്‍ രവി പറഞ്ഞത്.