Connect with us

Screenima

Mammootty (Puzhu)

latest news

ആ ക്രൈമിലേക്ക് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത് എങ്ങനെ? ‘പുഴു’ വിന് പിന്നില്‍ (സ്‌പോയ്‌ലര്‍ അലേര്‍ട്ട്)

നവാഗതയായ രതീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജാതി രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

പുഴുവിലെ വളരെ ശ്രദ്ധേയമായ ഒരു രംഗത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അങ്ങനെയൊരു കുറ്റകൃത്യം മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യുന്നത് എങ്ങനെയാണ് എന്ന ചോദ്യമാണ് പ്രേക്ഷകര്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതിനുള്ള ഉത്തരവും സിനിമയില്‍ വ്യക്തമായി നല്‍കുന്നുണ്ട്.

Puzhu - Mammootty

Puzhu – Mammootty

മമ്മൂട്ടി കഥാപാത്രത്തിന്റെ ജാതിവെറി അതിന്റെ എക്സ്ട്രീമില്‍ കാണിച്ചുതന്ന ഭാഗമാണ് സഹോദരിയെ അടക്കം കൊലപ്പെടുത്തുന്ന രംഗം. സിനിമ കണ്ട ശേഷം പലരും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവും ഇതിലുണ്ട്. കെപിയുടെ (പാര്‍വതിയുടെ ഭര്‍ത്താവ്) ജാതിയാണ് പ്രശ്നമെങ്കില്‍ അയാളെ മാത്രം കൊലപ്പെടുത്തിയാല്‍ പോരെ? ഇത്രയും റഫ് ആന്‍ഡ് ടഫ് പേഴ്സണാലിറ്റിക്കിടയിലും സഹോദരിയോട് മമ്മൂട്ടിയുടെ കഥാപാത്രത്തിനു ആത്മബന്ധമുണ്ടെന്ന് സിനിമയില്‍ പലയിടത്തായി കാണിക്കുന്നുണ്ട്. അങ്ങനെ ഒരാള്‍ എന്തിനാണ് സഹോദരിയെ കൂടി കൊന്നത്? ഈ ചോദ്യത്തിനു ഉത്തരവും സിനിമയില്‍ തന്നെയുണ്ട്.

പാര്‍വതി ഗര്‍ഭം ധരിച്ചിരിക്കുന്നത് ഒരു താഴ്ന്ന ജാതിക്കാരനില്‍ നിന്നാണ്. ആ കുഞ്ഞാണ് തന്റെ സഹോദരിയുടെ ഉദരത്തില്‍ ഉള്ളത്. താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരു കുഞ്ഞിനെ സ്വീകരിക്കുക എന്നത് ജാതിവെറി പൂണ്ടുനില്‍ക്കുന്ന മമ്മൂട്ടി കഥാപാത്രത്തിനു അംഗീകരിക്കാന്‍ കഴിയാവുന്നതിനും അപ്പുറമാണ്. കെപിയെ നമ്മുടെ കൂട്ടത്തില്‍ ചേര്‍ക്കാമെന്ന ഉപാധി മമ്മൂട്ടി കഥാപാത്രം പാര്‍വതിക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. എന്തിനാണ് അവരെ മാറ്റാന്‍ നോക്കുന്നത്? നമ്മള്‍ മാറിയാല്‍ പോരേ? എന്ന ചോദ്യം കൊണ്ട് പാര്‍വതി അപ്പോള്‍ തന്നെ ആ ജാതിവെറിയന്റെ വായടപ്പിക്കുന്നുമുണ്ട്. അവസാനവട്ട ശ്രമവും പരാജയപ്പെടുന്നിടത്താണ് സ്വന്തം സഹോദരിയെ നിഷ്ഠൂരമായി ഇല്ലാതാക്കുക എന്ന ക്രൈമിലേക്ക് അയാള്‍ എത്തിച്ചേരുന്നത്. അവിടെ മമ്മൂട്ടി കഥാപാത്രത്തിന്റെ മോട്ടീവ് സഹോദരിയല്ല, സഹോദരിയുടെ വയറ്റിലെ കുഞ്ഞാണ് ! ദുരഭിമാനക്കൊലയുടെ എക്സ്ട്രീം വേര്‍ഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രംഗമാണ് അത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top