
latest news
കടല്‍തീരത്ത് നിന്ന് കിടിലന്‍ ചിത്രവുമായി നടി അഭിരാമി
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് അഭിരാമി. മലയാളത്തിലും ഏറെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്.

Abhirami
സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിരാമി കടല്‍തീരത്തു നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാലോകത്ത് സജീവമായിരിക്കുകയാണ് അഭിരാമി.

Abhirami
1983 ജൂലൈ 26 നാണ് അഭിരാമിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 39 വയസ്സുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് താരം.
View this post on Instagram
ടെലിവിഷന്‍ അവതാരികയായാണ് അഭിരാമി കരിയര്‍ ആരംഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ കഥാപുരുഷനില്‍ ബാലതാരമായി എത്തി താരം വെള്ളിത്തിരയില്‍ സാന്നിധ്യം അറിയിച്ചു.

Abhirami
പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാര്‍സ്, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, അപ്പോത്തിക്കിരി, ഒരേ മുഖം, ഒറ്റക്കൊരു കാമുകന്‍ എന്നിവയാണ് അഭിരാമിയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.
