Connect with us

Screenima

Dulquer Salmaan and Mammootty

latest news

നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം, കാലിക പ്രസക്തിയുള്ള സിനിമ; ‘പുഴു’വിന്റെ രാഷ്ട്രീയത്തെ പുകഴ്ത്തി ദുല്‍ഖര്‍

നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജാതി രാഷ്ട്രീയത്തെ കുറിച്ച് ശക്തമായാണ് സംസാരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് പുഴുവിന്റെ വിതരണം സ്വന്തമാക്കിയിരിക്കുന്നത്. പുഴു ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതിനെ കുറിച്ചും ചിത്രത്തിന്റെ കാലിക പ്രസക്തിയെ കുറിച്ചും സോണി ലിവിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ മനസ്സുതുറന്നു.

സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പുഴുവിലേതെന്ന് ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചിയുടെ മികച്ചൊരു പെര്‍ഫോമന്‍സ് കാണാന്‍ താനും കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Mammootty (Puzhu)

Mammootty (Puzhu)

‘ വാപ്പച്ചിക്ക് ഈ കഥ ഇഷ്ടപ്പെട്ടു. വാപ്പച്ചി കഥ അപ്രൂവ് ചെയ്തതിനു ശേഷമാണ് ഞങ്ങള്‍ സിനിമയുടെ കഥ കേള്‍ക്കുന്നത്. പ്രമേയം കേട്ടപ്പോള്‍ അത് പറയേണ്ട ഒരു കഥയായി എനിക്ക് തോന്നി. വളരെ കാലിക പ്രസക്തിയുള്ളതാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. തീര്‍ച്ചയായും ഒരു മെഗാസ്റ്റാര്‍ ആരാധകന് വളരെ പുതിയ ഒരു ക്യാരക്ടര്‍ കാണാന്‍ സാധിക്കും, വളരെ വ്യത്യസ്തമായ പ്രകടനം കാണാന്‍ കഴിയും. വളരെ നല്ല കാസ്റ്റാണ് സിനിമ. ഞാന്‍ ഈ സിനിമ കാണാന്‍ കാത്തിരിക്കാനുള്ള കാരണം പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ്, എന്തൊക്കെ ചര്‍ച്ചകള്‍ വരുമെന്ന് അറിയാനും,’ ദുല്‍ഖര്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top