
latest news
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എ പടം വിറ്റ് കാശുണ്ടാക്കിയിട്ടുണ്ട്; ചിരിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍
ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വളരെ ഓപ്പണായി എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന താരമാണ് ധ്യാന്‍. തന്റെ പുതിയ ചിത്രമായ ഉടലിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ധ്യാന്‍ വിവിധ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
ധ്യാനിന്റെ ഉടല്‍ എന്ന ചിത്രത്തിനു വയലന്‍സ് കൂടുതല്‍ ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതേ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് എ പടം വിറ്റ് കാശുണ്ടാക്കിയിട്ടുണ്ടെന്ന് ധ്യാന്‍ പറഞ്ഞത്.

Dhyan Sreenivasan
‘ എ പടം കാണല്‍ മാത്രമല്ല. അന്ന് സിഡിക്കൊക്കെ ഭയങ്കര പൈസയാണ്. അപ്പോള്‍ കൂട്ടുകാരന്റെ ക്രെഡിറ്റ് കാര്‍ഡില്‍ എ പടം ഡൗണ്‍ലോഡ് ചെയ്തിട്ട് അത് പുറത്ത് വില്‍ക്കും. അന്ന് സ്‌കൂളില്‍ പഠിക്കുന്ന സമയമാണ്. 300 രൂപയ്‌ക്കൊക്കെയാണ് എ പടം വില്‍ക്കാറുള്ളത്. കൂട്ടുകാരന്‍ അവന്റെ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുക,’ ധ്യാന്‍ പറഞ്ഞു.
എ പടം സംവിധാനം ചെയ്യാനൊന്നും തനിക്ക് പ്ലാനില്ലെന്നും ധ്യാന്‍ പറഞ്ഞു.
