
latest news
സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ പൂനം ബജ്വ കേരളത്തിലെത്തി; താരത്തിന്റെ ചിത്രങ്ങള്‍
Published on
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പൂനം ബജ്വയുടെ പുതിയ ചിത്രങ്ങള്‍. പുതിയ സിനിമയ്ക്കായി കേരളത്തിലെത്തിയതിന്റെ സന്തോഷത്തില്‍ താരം പങ്കുവെച്ച ക്യൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘മേ ഹൂം മൂസ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പൂനം ബജ്വ അഭിനയിക്കുന്നത്. സിനിമയിലെ തന്റെ രൂപമാണ് പൂനം ബജ്വ പുറത്തുവിട്ടിരിക്കുന്നത്.

Poonam Bajwa
സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് ഇത്. ആദ്യമായാണ് പൂനം ബജ്വ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്നത്. 1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു.
