
latest news
വഞ്ചനാക്കുറ്റം: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേയ്ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസിന്റെ പരാതി.

Dharmajan Bolgatty
പരാതിക്കാരന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. അസീസ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ധര്‍മ്മജന്‍ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.
എറണാകുളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്‍മ്മജന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ധര്‍മ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പൊലീസ് തുടര്‍ നടപടികള്‍ കൈക്കൊള്ളുക.
