
latest news
ശ്രീനിവാസന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിച്ച് സിനിമാലോകം; നടക്കാന്‍ പോലും പരസഹായം വേണം, ഇപ്പോള്‍ ഇങ്ങനെ
Published on
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ഇപ്പോഴത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. വീട്ടില്‍ തന്നെ കാണാനെത്തിയ സന്ദര്‍ശകരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ശ്രീനിവാസനെയാണ് ചിത്രത്തില്‍ കാണുന്നത്. ഭാര്യ വിമലയേയും ശ്രീനിവാസനൊപ്പം കാണാം.

Sreenivasan
അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്ന് നീക്കി.
