
latest news
മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ജീവിതപങ്കാളി സുചിത്രയും ഇന്ന് 34-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. സിനിമയിലെത്തി സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ശേഷമാണ് മോഹന്‍ലാലിന്റെ വിവാഹം.

Mohanlal and Suchithra
1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍താരങ്ങളെല്ലാം ഈ താരവിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Mohanlal and Suchithra
മോഹന്‍ലാല്‍-സുചിത്ര വിവാഹ ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Mohanlal and Suchithra
മോഹന്‍ലാലിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ സുചിത്ര തുറന്നുപറഞ്ഞിട്ടുണ്ട്.

Mohanlal and Suchithra
‘ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു; എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്’ – സുചിത്ര ഓര്‍ക്കുന്നു.
