
latest news
‘മമ്മൂട്ടിക്കൊപ്പം എപ്പോഴും കാണാമല്ലോ’; അതിന്റെ കാരണം വെളിപ്പെടുത്തി രമേഷ് പിഷാരടി
എപ്പോഴും മമ്മൂട്ടിക്കൊപ്പം നിഴലുപോലെ നടക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്റെ ആഗ്രഹം കൊണ്ടാണ് മമ്മൂട്ടിക്കും നടക്കുന്നതെന്ന് പിഷാരടി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറേ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൂടെ പോകാറുണ്ട്. അത് ഭയങ്കരമായ ആത്മബന്ധം കാരണമൊന്നും അല്ല. അതിനെ ആത്മബന്ധം എന്ന് പേരിട്ട് വിളിക്കാന്‍ പറ്റില്ല. കാരണം, അദ്ദേഹത്തിന്റെ ആത്മബന്ധങ്ങളും സൗഹൃദങ്ങളും സുഹൃത്തുക്കളുമൊക്കെ വേറെ ആള്‍ക്കാരാണ്, വേറെ പലരുമാണ്. അദ്ദേഹത്തിന്റെ കൂടെ പോകുമ്പോള്‍ എന്റെയൊരു ആഗ്രഹമാണ് അവിടെ നടക്കുന്നത്. ഞാനത് വലിയ ആഗ്രഹത്തോടേയും അഭിമാനത്തോടേയും സന്തോഷത്തോടേയും ചെയ്യുന്ന കാര്യമാണ്. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് അവിടെ എത്തുന്നതാണ്. അദ്ദേഹത്തെ പോലെ ജീവിതാനുഭവവും കലാരംഗത്തെ അനുഭവവും ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ കാണുമ്പോഴെല്ലാം നമുക്ക് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കാം. കണ്ട സിനിമകള്‍, പഴയ സിനിമകള്‍ എന്നിവയെ കുറിച്ചൊക്കെ സംസാരിക്കാം,’ പിഷാരടി പറഞ്ഞു.

Ramesh Pisharadi
രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അതിനുശേഷമാണ് മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മില്‍ സൗഹൃദം ദൃഢമായത്. മമ്മൂട്ടിക്കൊപ്പം ഒരുവിധം പൊതുപരിപാടികളിലും പിഷാരടിയും പോകാറുണ്ട്.
