
Gossips
ദുല്‍ഖര്‍ ചാലു, പ്രണവ് അപ്പു; യുവതാരങ്ങളുടെ ചെല്ലപ്പേര് അറിയാം
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം വളരെ സ്റ്റൈലിഷ് ആയ പേരുകളാണ് ഉള്ളത്. എന്നാല്‍ പലരുടേയും യഥാര്‍ഥ പേരുകള്‍ അതല്ല. മുഹമ്മദ് കുട്ടി എന്ന പേര് മമ്മൂട്ടി ആയതുപോലെ പല സൂപ്പര്‍താരങ്ങളുടേയും പേരുകള്‍ക്ക് പിന്നില്‍ മറ്റൊരു ചരിത്രമുണ്ട്.
മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വീട്ടില്‍ വിളിക്കുന്ന പേര് എന്താണെന്ന് അറിയുമോ? യുവതാരങ്ങള്‍ക്കെല്ലാം വളരെ രസകരമായ ചെല്ലപ്പേരുകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവര്‍ക്കും ചാലുവാണ്. മമ്മൂട്ടി അടക്കം ദുല്‍ഖറിനെ വീട്ടില്‍ വിളിക്കുന്ന പേരാണ് ചാലു. വളരെ അടുപ്പമുള്ളവരെല്ലാം ദുല്‍ഖറിനെ ചാലുവെന്നാണ് വിളിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാനെ വിളിക്കുന്നത് ചാലു ചേട്ടന്‍ എന്നാണ്.

Pranav Mohanlal and Dulquer Salmaan (Childhood Photo)
പ്രണവ് മോഹന്‍ലാലിനെ വീട്ടില്‍ വിളിക്കുന്ന പേര് അപ്പു എന്നാണ്. ഫഹദ് ഫാസിലിന്റെ ചെല്ലപ്പേര് ഷാനു. സാക്ഷാല്‍ മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ അമ്മയടക്കം വീട്ടില്‍ വിളിക്കുക ലാലു എന്നാണ്.
ഇന്ദ്രജിത്ത് ഇന്ദ്രനും പൃഥ്വിരാജ് രാജുവുമാണ് വീട്ടില്‍. ആസിഫ് അലിക്ക് ആസി എന്ന ചെല്ലപ്പേരാണ് വീട്ടില്‍ ഉള്ളത്. കാളിദാസ് ജയറാമിനെ കണ്ണന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത്.
