Connect with us

Screenima

Ramji Rao Speaking

latest news

മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് കോമഡി സിനിമകള്‍

തുടക്കം മുതല്‍ ഒടുക്കം വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുണ്ട്. മനസ്സറിഞ്ഞ് ചിരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മലയാളികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. റാംജിറാവ് സ്പീക്കിങ്

മലയാളത്തിലെ കോമഡി സിനിമകളില്‍ മുന്‍പന്തിയിലുള്ള സിനിമയാണ് സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ്. 1989 ലാണ് ചിത്രം റിലീസ് ചെയ്തത്. സായ് കുമാര്‍, മുകേഷ്, ഇന്നസെന്റ്, രേഖ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2. മൂക്കില്ലാരാജ്യത്ത്

1991 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മൂക്കില്ലാരാജ്യത്ത്. താഹ, അശോകന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്. മുകേഷ്, തിലകന്‍, സിദ്ദിഖ്, ജഗതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

3. നാടോടിക്കാറ്റ്

1987 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമ കൂടിയായിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Jagathy, Revathy, Mohanlal (Kilukkam Film)

Jagathy, Revathy, Mohanlal (Kilukkam Film)

4. കിലുക്കം

1991 ലാണ് കിലുക്കം റിലീസ് ചെയ്തത്. മോഹന്‍ലാല്‍, ജഗതി, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശനാണ് കിലുക്കം സംവിധാനം ചെയ്തത്.

5. വെട്ടം

രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ കോമഡി സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം. 2004 ലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്നും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള രസികന്‍ ചിത്രമാണ് വെട്ടം. ദിലീപാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Continue Reading
To Top