Connect with us

Screenima

Aashiq Abu

latest news

നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ആഷിഖ് അബു സിനിമകള്‍

മലയാളത്തില്‍ വേറിട്ട ശൈലിയിലൂടെ സിനിമ ചെയ്ത് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് തെളിയിച്ച സംവിധായകനാണ് ആഷിഖ് അബു. ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ജനകീയ പരിവേഷം നല്‍കിയതില്‍ ആഷിഖ് അബു വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ആഷിഖ് അബു സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. സോള്‍ട്ട് ആന്റ് പെപ്പര്‍

വേറിട്ട ശൈലിയിലൂടെ ആഷിഖ് അബു സഞ്ചരിച്ചപ്പോള്‍ മലയാളത്തിനു കിട്ടിയത് മനോഹരമായ ഒരു സിനിമ. സോള്‍ട്ട് ആന്റ് പെപ്പര്‍ അത്രത്തോളം ജനകീയമായ സിനിമയാണ്. ഭക്ഷണവും പ്രണയവും ഒരേസമയം പ്രമേയമായപ്പോള്‍ 2011 ല്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും മികച്ച സിനിമയെന്ന പേര് സോള്‍ട്ട് ആന്റ് പെപ്പര്‍ സ്വന്തമാക്കി. നിരവധി അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി.

2. 22 ഫീമെയില്‍ കോട്ടയം

സ്ത്രീപക്ഷത്തു നിന്ന് ശക്തമായി സംസാരിച്ച ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. 2012 ലാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസിലും റിമ കല്ലിങ്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

aashiq-abu-391

3. മായാനദി

2017 ലാണ് മായാനദി പുറത്തിറങ്ങിയത്. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയബന്ധത്തിലെ സങ്കീര്‍ണതകളെ കൃത്യമായി അവതരിപ്പിക്കാന്‍ മായാനദിയിലൂടെ ആഷിഖ് അബുവിന് സാധിച്ചു.

4. ഇടുക്കി ഗോള്‍ഡ്

വളരെ വ്യത്യസ്തമായ രീതിയില്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ഇടുക്കി ഗോള്‍ഡ്. 2013 ലാണ് ചിത്രം റിലീസ് ചെയ്തത്. ബാബു ആന്റണി, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, മണിയന്‍പിള്ള രാജു, രവീന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

5. റാണി പത്മിനി

2015 ലാണ് റാണി പത്മിനി റിലീസ് ചെയ്തത്. മഞ്ജു വാര്യരും റിമ കല്ലിങ്കലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്ത്രീപക്ഷ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം.

Continue Reading
To Top