Connect with us

Screenima

Priyadarshan

latest news

പ്രിയദര്‍ശന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ്‌മേക്കറാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്റേത്. ചെയ്തതില്‍ ഭൂരിഭാഗം സിനിമകളും ബോക്‌സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായി. പ്രിയദര്‍ശന്റെ ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. കിലുക്കം

മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യചിത്രങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ ആ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കിലുക്കം ഉണ്ടാകും. 1991 ല്‍ റിലീസ് ചെയ്ത കിലുക്കം തിയറ്ററുകളില്‍ ഗംഭീര വിജയം നേടി. മോഹന്‍ലാല്‍-രേവതി-ജഗതി കൂട്ടുകെട്ട് കിലുക്കത്തെ വേറെ ലെവല്‍ ചിത്രമാക്കി. കോമഡിയും റൊമാന്‍സും ഫാമിലി ഇമോഷണല്‍ രംഗങ്ങളും ചേര്‍ന്ന് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ചിത്രം കൂടിയാണ് കിലുക്കം.

2. തേന്മാവിന്‍ കൊമ്പത്ത്

1994 ലാണ് തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തത്. മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പാട്ടുകളും വിഷ്വലൈസേഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിയറ്ററുകളിലും സിനിമ വന്‍ വിജയമായി.

3. ചിത്രം

മോഹന്‍ലാല്‍, രഞ്ജിന്, നെടുമുടി വേണു, സോമന്‍ എന്നിവര്‍ വേഷമിട്ട ചിത്രം 1988 ലാണ് റിലീസ് ചെയ്തത്. 365 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ‘ചിത്രം’. സിനിമയിലെ പാട്ടുകളും വന്‍ ഹിറ്റായി.

priyadarshan-final

4. കാലാപാനി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ത്യജിച്ചവരുടെ കഥ പറഞ്ഞ ചിത്രമാണ് 1996 ല്‍ റിലീസ് ചെയ്ത കാലാപാനി. സിനിമ തിയറ്ററുകളില്‍ വന്‍ വിജയമായില്ലെങ്കിലും പ്രിയദര്‍ശന്റെ കരിയറിലെ ഏറെ മികച്ചുനില്‍ക്കുന്ന ചിത്രമാണ്. മോഹന്‍ലാല്‍, പ്രഭു, തബു തുടങ്ങി വന്‍ താരനിര സിനിമയില്‍ അണിനിരന്നു. മോഹന്‍ലാലിന്റെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

5. രാക്കുയിലിന്‍ രാഗസദസ്സില്‍

1986 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് രാക്കുയിലിന്‍ രാഗസദസ്സില്‍. മമ്മൂട്ടി. സുഹാസിനി, അടൂര്‍ ഭാസി, ജഗതി ശ്രീകുമാര്‍, ലിസി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ദമ്പതികള്‍ക്കിടയിലെ ഈഗോ പ്രശ്‌നങ്ങളേയും കുടുംബ ബന്ധത്തിലെ സങ്കീര്‍ണതകളേയും മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമയാണ് രാക്കുയിലിന്‍ രാഗസദസ്സില്‍.

Continue Reading
To Top