Connect with us

Screenima

Mammootty and Mohanlal

Gossips

ഒരാഴ്ച വ്യത്യാസത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്തു; അന്ന് മമ്മൂട്ടിയെ മലര്‍ത്തിയടിച്ചത് മോഹന്‍ലാല്‍ !

സൂപ്പര്‍താര ചിത്രങ്ങളുടെ ക്ലാഷ് ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ വാശിയേറിയ പോരാട്ടമാണ്. മലയാള സിനിമയില്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടം നടന്നിട്ടുള്ളത് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലാണ്. 2007 വിഷുവിന് അത്തരത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ബോക്‌സ്ഓഫീസ് കണ്ടത് തീപാറുന്ന പോരാട്ടം.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയും മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടോ മുംബൈയും ആയിരുന്നു ആ സിനിമകള്‍. ഇതില്‍ ബോക്‌സ്ഓഫീസ് വിജയം നേടിയത് ആരാണെന്ന് അറിയാമോ?

Mammootty and Mohanlal

Mammootty and Mohanlal

2007ലെ വിഷു റിലീസുകളായിരുന്നു ഛോട്ടാ മുംബൈയും ബിഗ് ബിയും. ആദ്യം തിയറ്ററിലെത്തിയത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയായിരുന്നു. ഏപ്രില്‍ ആറിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. കൃത്യം ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 13നായിരുന്നു ബിഗ് ബിയുടെ റിലീസ്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ചിത്രം ഛോട്ടോ മുംബൈ മികച്ച വിജയം നേടി. ഡാര്‍ക്ക് ഴോണറില്‍ പുറത്തിറങ്ങിയ ബിഗ് ബി ശരാശരി വിജയത്തിലൊതുങ്ങി. മലയാളത്തില്‍ ആദ്യമായിട്ടാണ് ബിഗ് ബി പോലൊരു സ്ലോ മോഷന്‍ ചിത്രം ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബി ആ സമയത്ത് തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ല. ഛോട്ടോ മുംബൈ മികച്ച ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തു.

ബോക്‌സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പില്‍ക്കാലത്ത് മമ്മൂട്ടിയുടെ ബിഗ് ബി ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമെന്ന പേരെടുത്തു. മാത്രമല്ല ഐഎംഡിബി റേറ്റിംഗ് ബിഗ് ബിക്കൊപ്പമായിരുന്നു. ഛോട്ടാ മുംബൈയ്ക്ക് 6.9 റേറ്റിംഗ് ലഭിച്ചപ്പോള്‍ ബിഗ് ബിക്ക് ലഭിച്ചത് 7.5 റേറ്റിംഗ് ആയിരുന്നു.

Continue Reading
To Top