
Videos
നന്‍പകല്‍ നേരത്ത് മമ്മൂട്ടിയുടെ മയക്കം; വണ്ടറടിച്ച് സോഷ്യല്‍ മീഡിയ, കാത്തിരിക്കുന്നത് ഒരു എല്‍ജെപി മാജിക്കോ? (വീഡിയോ)
Published on
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീസര്‍ പുറത്തിറക്കി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വളരെ വ്യത്യസ്ത ശൈലിയിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയടക്കമുള്ള എല്ലാ കഥാപാത്രങ്ങളും ഉറങ്ങുന്നതാണ് ടീസറില്‍ കാണുക. ഒരു കഥാപാത്രത്തിനും ടീസറില്‍ ഡയലോഗ് ഇല്ല. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

Mammootty and Lijo Jose Pellissery
ടീസര്‍ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതൊരു എല്‍ജെപി മാജിക്ക് ആയിരിക്കുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയെ പോലൊരു മികച്ച സംവിധായകന്റെ ചിത്രത്തില്‍ മമ്മൂട്ടിയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ടീസര്‍ കാണാം
