Connect with us

Screenima

Mammootty and Mohanlal

Gossips

‘എന്തൊരു നാണക്കേട്’; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ സോഷ്യല്‍ മീഡിയ, കാരണം ഇതാണ്

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ വിവാഹ വീഡിയോയാണ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ വിമര്‍ശനമുയരാന്‍ കാരണം.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വന്‍ താരനിരയാണ് ഷഹീന്‍ സിദ്ദിഖിന്റെ വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ദിലീപുമൊന്നിച്ച് മമ്മൂട്ടിയും മോഹന്‍ലാലും സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതും വീഡിയോയില്‍ കാണാം. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള താരമാണ് ദിലീപ്. അങ്ങനെയൊരാളോട് മമ്മൂട്ടിയും മോഹന്‍ലാലും ഇത്ര അടുപ്പം കാണിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നാണ് പലരുടേയും ചോദ്യം.

Mammootty and Mohanlal

Mammootty and Mohanlal

നേരത്തെ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറഞ്ഞ് മമ്മൂട്ടിയും മോഹന്‍ലാലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ തന്നെ ആ കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനോട് ഇത്ര അടുപ്പം പുലര്‍ത്തുന്നത് അത്ര നിഷ്‌കളങ്കമല്ലെന്നാണ് പലരുടേയും കമന്റ്.

ദിലീപിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഇത്ര അടുപ്പത്തില്‍ പെരുമാറുന്നത് ആക്രമിക്കപ്പെട്ട നടി കണ്ടാല്‍ അവര്‍ക്ക് അത് എത്രത്തോളം മാനസിക വിഷമം ഉണ്ടാക്കുമെന്ന് പലരും ചോദിക്കുന്നു.

Continue Reading
To Top