
Gossips
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ അന്‍വര്‍ റഷീദ്; കിടിലന്‍ അപ്ഡേറ്റ്
Published on
മമ്മൂട്ടി ആരാധകര്‍ക്കായി കിടിലന്‍ അപ്ഡേറ്റ്. അന്‍വര്‍ റഷീദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഉടനെന്ന് സൂചന. ഭീഷ്മ പര്‍വ്വത്തിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ആര്.ജെ.മുരുഗന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായകുമെന്നാണ് വിവരം. സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Beeshma Parvam Trailer
അതേസമയം, മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് 20 കോടിക്ക് പുറത്ത് കളക്ഷനാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തിരിക്കുന്നത്.
