
latest news
മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയാത്തത് സാധ്യമാക്കി ടൊവിനോ; മലയാള സിനിമാ ചരിത്രത്തില്‍ ആദ്യം !
Published on
മലയാള സിനിമയില്‍ നിന്ന് ആദ്യമായി ഒരു സൂപ്പര്‍ താരം ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമാകുന്നു. നടന്‍ ടൊവിനോ തോമസ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്.
സാക്ഷാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയാത്തതാണ് ചുരുങ്ങിയ കാലംകൊണ്ട് ടൊവിനോ സാധ്യമാക്കിയത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ ലുക്കാണ് ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ചിത്രമായി ഇടം നേടിയത്.

Tovino Thomas
മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ടൊവിനോ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സിനിമ ജീവിതത്തിന്റെ 10 വര്‍ഷം പിന്നിടുന്ന വേളയിലാണ് ടൊവിനോയുടെ സ്വപ്‌ന നേട്ടം.
മാര്‍ച്ച് മൂന്നിനാണ് ടൊവിനോ വാര്‍ത്താ അവതാരകന്റെ വേഷത്തിലെത്തുന്ന നാരദന്‍ റിലീസ് ചെയ്യുന്നത്.
