
Gossips
രശ്മിക മന്ദാനയും വിജയ് ദേവരകോണ്ടയും ജീവിതത്തില്‍ ഒന്നിക്കുന്നു ! വിവാഹം ഉടനെന്ന് സൂചന
Published on
സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകോണ്ടയും ജീവിതത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Reshmika Mandana
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്.
രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഇരുവരും പരസ്യമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
