Connect with us

Screenima

Dileep

Gossips

‘ജയിലിന്റെ അഴിയില്‍ പിടിച്ച് നില്‍ക്കുന്ന ദിലീപ്, തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു’

ദിലീപിന്റെ ജയില്‍വാസത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കേരളം ചര്‍ച്ചയാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച ദിലീപ് സാധാരണ ജയില്‍പ്പുള്ളിയെ പോലെയാണ് ഓരോ ദിവസങ്ങളും കഴിച്ചുകൂട്ടിയതെന്നും പ്രത്യേക സജ്ജീകരണങ്ങളൊന്നും ഒരുക്കി കൊടുത്തിട്ടില്ലെന്നുമാണ് അക്കാലത്ത് ജയില്‍ ഡിജിപിയായിരുന്ന ശ്രീലേഖ പറഞ്ഞത്.

ദിലീപ് വിചാരണത്തടവുകാരനായി ആലുവ സബ് ജയിലില്‍ കഴിയുമ്പോഴുള്ള അനുഭവമായിരുന്നു ആര്‍.ശ്രീലേഖ വിവരിച്ചത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ദിലീപിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. സ്‌ക്രീനില്‍ കണ്ട ദിലീപ് തന്നെയാണോ ഇതെന്നു സംശയം തോന്നിക്കുന്ന തരത്തിലുള്ള രൂപമായിരുന്നുവെന്നും അത്രത്തോളം വികൃതമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ആവശ്യമായ സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ഇത് ഏതൊരു സാധാരണക്കാരനും ചെയ്തു കൊടുക്കുന്ന സഹായം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Dileep

Dileep

ജയിലിലെത്തിയപ്പോള്‍ ദിലീപ് മൂന്നുനാലു തടവുകാരുടെ ഇടയില്‍ തറയില്‍ പായ വിരിച്ചു കിടക്കുകയായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. ദിലീപിനെ തട്ടിവിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. അഴിയില്‍ പിടിച്ച് എഴുന്നേറ്റു നിന്നെങ്കിലും വീണുപോയെന്നും ശ്രീലേഖ പറഞ്ഞു. സ്‌ക്രീനില്‍ കണ്ട ആളുതന്നെയാണോ എന്നു സംശയം തോന്നുന്ന തരത്തിലുള്ള രൂപമായിരുന്നുവെന്നും ഇതു കണ്ടു മനസലിഞ്ഞതോടെയാണ് സഹായിക്കാന്‍ തീരുമാനിച്ചതെന്നും ശ്രീലേഖ വ്യക്തമാക്കി.

ദിലീപിനെ കൊണ്ടുവന്ന് ജയില്‍ സൂപ്രണ്ടിന്റെ മുറിയിലിരുത്തി. എന്നാല്‍ ദിലീപിനു സംസാരിക്കാനോ ഭക്ഷണം കഴിക്കാനാ സാധിക്കുന്നുണ്ടായിരുന്നില്ല. കുടിക്കാന്‍ ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തതെന്നും ആരെയും ഇത്രയധികം ദ്രോഹിക്കാന്‍ പാടില്ലെന്നും ശ്രീലേഖ പറഞ്ഞു. ദിലീപിന്റെ സ്ഥിതി കണക്കിലെടുത്ത് പ്രത്യേകമായി രണ്ട് പായയും ഒരു ബ്ലാങ്കറ്റും കൊടുക്കുകയും ചെയ്തു. ചെവിയുടെ ബാലന്‍സിന്റെ പ്രശ്‌നം ഉണ്ടായിരുന്നതു കൊണ്ട് ഡോക്ടറെ വിളിച്ചു വരുത്തി ഇക്കാര്യം പരിശോധിച്ചെന്നും ശ്രീലേഖ പറഞ്ഞു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top