latest news
ബിജു മേനോന്റെ അഞ്ച് മികച്ച സിനിമകള്‍
വില്ലനായും ഹാസ്യനടനായും നായകനായും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് ബിജു മേനോന്‍. 1995 ലാണ് ബിജു മേനോന് സിനിമയിലെത്തിയത്. പിന്നീട് കഴിഞ്ഞ 25 വര്‍ഷത്തിലേറെക്കാലമായി ബിജു മേനോന്‍ മലയാള സിനിമയില്‍ സജീവമാണ്. ബിജു മേനോന്റെ സിനിമ കരിയറിലെ ശ്രദ്ധിക്കപ്പെട്ട അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. മേഘമല്‍ഹാര്‍
ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയ ജോഡികളെ മലയാള സിനിമാ ആരാധകര്‍ ഏറ്റെടുത്ത ചിത്രം. 2001 ലാണ് മേഘമല്‍ഹാര്‍ റിലീസ് ചെയ്തത്. അഭിഭാഷകനായ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. വളരെ പക്വതയുള്ള കഥാപാത്രമായി ബിജു നിറഞ്ഞാടി.
2. ഓര്‍ഡിനറി
2012 ല്‍ റിലീസ് ചെയ്ത ഓര്‍ഡിനറി വന്‍ വിജയമായിരുന്നു. കോമഡി ട്രാക്കില്‍ ബിജു മേനോനെ കണ്ട മലയാളികള്‍ ഞെട്ടി. പാലക്കാടന്‍ സംസാര ശൈലിയില്‍ സരസനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുകു എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്.
3. വെള്ളിമൂങ്ങ
2014 ലാണ് ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. കൗശലക്കാരനായ രാഷ്ട്രീയക്കാരനെയാണ് ബിജു വെള്ളിമൂങ്ങയില്‍ അവതരിപ്പിച്ചത്. മാമച്ചന്‍ എന്ന ബിജു മേനോന്റെ കഥാപാത്രത്തിന് ഇന്നും ഏറെ ആരാധകരുണ്ട്.
4. അയ്യപ്പനും കോശിയും
മുണ്ടൂര്‍ മാടന്‍ എന്ന ആല്‍ട്ടര്‍-ഈഗോ കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിച്ച ചിത്രം. 2020 ലാണ് അയ്യപ്പനും കോശിയും റിലീസ് ചെയ്തത്. ചിത്രത്തിലെ പൃഥ്വിരാജ്-ബിജു മേനോന്‍ കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
5. ശിവം
ഭദ്രന്‍ കെ.മേനോന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ ബിജു മേനോന്‍ തകര്‍ത്തഭിനയിച്ച ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം ബിജു മേനോന്റെ മാസ് ചിത്രങ്ങളില്‍ ഒന്നാണ്. തീപ്പൊരി ഡയലോഗുകളിലൂടെ മാസ് കഥാപാത്രങ്ങള്‍ തനിക്കും വഴങ്ങുമെന്ന് ബിജു മേനോന്‍ തെളിയിച്ചു.