Connect with us

Screenima

Mayanadhi

latest news

മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് പ്രണയ ചിത്രങ്ങള്‍

മലയാളത്തില്‍ ഒട്ടേറെ പ്രണയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. പല സിനിമകളും ഇതില്‍ സൂപ്പര്‍ഹിറ്റുകളാണ്. അത്തരത്തില്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഏറ്റവും മികച്ച അഞ്ച് പ്രണയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

1986 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. മലയാളത്തിലെ ഏറ്റവും മികച്ച പ്രൊപ്പോസല്‍ സീന്‍ ഉള്ളത് ഈ സിനിമയിലാണ്. മോഹന്‍ലാലും ശാരിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോളമന്റേയും സോഫിയയുടേയും പ്രണയകഥ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

2. മതിലുകള്‍

പരസ്പരം കാണാതെ ഒരു വലിയ മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് ശബ്ദം കൊണ്ട് മാത്രം പ്രണയിച്ച രണ്ട് പേര്‍. 1990 ലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍ റിലീസ് ചെയ്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ. ബഷീറായി മമ്മൂട്ടിയും നാരായണിയുടെ ശബ്ദമായി കെ.പി.എ.സി. ലളിതയുമാണ് അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയസംഭാഷണങ്ങള്‍ മലയാളികളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു.

3. ഞാന്‍ ഗന്ധര്‍വ്വന്‍

ഫാന്റസിക്കൊപ്പം റൊമാന്‍സിനും വലിയ പ്രാധാന്യം നല്‍കിയ പത്മരാജന്‍ ചിത്രം. 1991 ലാണ് ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസ് ചെയ്തത്. മലയാള സിനിമ അന്നേവരെ കാണാത്ത പ്രണയഭാഷ്യമായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലേത്. ക്ലൈമാക്‌സ് രംഗങ്ങള്‍ ഇന്നും ശ്രദ്ധേയം.

4. ദേവദൂതന്‍

Devadhoothan

Devadhoothan

മലയാളത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ പ്രണയ ചിത്രമാണ് ദേവദൂതന്‍. ഹൊറര്‍ ചിത്രമെന്ന ലേബലിലാണ് ദേവദൂതന്‍ പുറത്തിറങ്ങിയതെങ്കിലും അലീനയും മഹേശ്വറും തമ്മിലുള്ള പ്രണയത്തെ അവതരിപ്പിച്ചിരിക്കുന്നത് വളരെ ഹൃദയസ്പര്‍ശിയായാണ്. മഹേശ്വറിനായി കാത്തിരിക്കുന്ന അലീനയായി ജയപ്രദയും ഉള്‍ക്കാഴ്ചകൊണ്ട് പ്രണയിക്കുന്ന മഹേശ്വറായി വിനീത് കുമാറുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിച്ചത്. സംവിധാനം സിബി മലയില്‍.

5. മായാനദി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പ്രണയബന്ധത്തിലെ സങ്കീര്‍ണതകളെ കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ്. പ്രണയത്തിലാകുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മസംഘര്‍ഷങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടായിരത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് മായാനദി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top