latest news
മലയാളി നിര്‍ബന്ധമായും കാണേണ്ട അഞ്ച് ജയറാം ചിത്രങ്ങള്‍
അയലത്തെ പയ്യന്‍ ഇമേജില്‍ മലയാള സിനിമയിലേക്ക് കയറിവന്ന നടനാണ് ജയറാം. ഒരുകാലത്ത് ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം ജയറാമിന്റെ പേരും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. നിര്‍ബന്ധമായും മലയാളി കണ്ടിരിക്കേണ്ട അഞ്ച് ജയറാം സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. മേലേപ്പറമ്പില്‍ ആണ്‍വീട്
1993 ല്‍ റിലീസ് ചെയ്ത മേലേപ്പറമ്പില്‍ ആണ്‍വീട് ജയറാമിന് സൂപ്പര്‍താര പദവി സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചിത്രമാണ്. മുഴുനീള കോമഡി ചിത്രമാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ചിത്രത്തിലെ ജയറാം-ശോഭന കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2. സൂപ്പര്‍മാന്‍
ജയറാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് സൂപ്പര്‍മാനിലെ ഹരികൃഷ്ണന്‍. 1997 ലാണ് റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍മാന്‍ റിലീസ് ചെയ്തത്. ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. ജയറാമിന്റെ അടിമുടി അഴിഞ്ഞാട്ടത്തിനാണ് തിയറ്ററുകള്‍ സാക്ഷ്യംവഹിച്ചത്.
3. ഇന്നലെ
പത്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെ 1989 ലാണ് റിലീസ് ചെയ്തത്. കരിയറിന്റെ തുടക്കക്കാലത്ത് ജയറാം ശ്രദ്ധിക്കപ്പെടുന്നതില്‍ ഇന്നലെ നിര്‍ണായക പങ്കുവഹിച്ചു. വളരെ പക്വതയുള്ള കഥാപാത്രത്തെയാണ് ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
4. എന്റെ വീട് അപ്പൂന്റേയും
രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ ജയറാം ചിത്രങ്ങളില്‍ ശക്തമായ തിരക്കഥ കൊണ്ടും പ്രമേയം കൊണ്ടും മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. വാത്സല്യ നിധിയായ അച്ഛന്റെ വികാരവിക്ഷോഭങ്ങളെ ജയറാം കയ്യടക്കത്തോടെ അവതരിപ്പിച്ചപ്പോള്‍ മലയാളികള്‍ക്ക് കിട്ടിയത് മികച്ചൊരു സിനിമ. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേയും 2003 ലാണ് റിലീസ് ചെയ്തത്.
5. വണ്‍മാന്‍ ഷോ
ഷാഫി സംവിധാനം ചെയ്ത വണ്‍മാന്‍ ഷോ 2001 ലാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ ഹിറ്റായി. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം ഇതില്‍ അവതരിപ്പിച്ചത്.