latest news
പൃഥ്വിരാജിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍
സിനിമയിലെത്തിയ കാലം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച നടനാണ് പൃഥ്വിരാജ്. സൂപ്പര്‍താര പദവി സമ്മാനിച്ച ചിത്രങ്ങള്‍ക്ക് പുറമേ കാലാമൂല്യമുള്ള സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. വാസ്തവം
പത്മകുമാര്‍ സംവിധാനം ചെയ്ത് 2006 ല്‍ റിലീസ് ചെയ്ത സിനിമയാണ് വാസ്തവം. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വാസ്തവത്തിലെ അഭിനയത്തിന് പൃഥ്വിരാജ് കരസ്ഥമാക്കി. ബാലചന്ദ്രന് എന്ന കഥാപാത്രത്തെയാണ് വാസ്തവത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്.
2. അയാളും ഞാനും തമ്മില്‍
ഒരേസമയം വാണിജ്യപരമായും കലാപരമായും ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജ് ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ ഡോ.രവി തരകന് എന്ന കഥാപാത്രമായി പൃഥ്വിരാജ് ജീവിക്കുകയായിരുന്നു. രവി തരകന്റെ രണ്ട് വ്യത്യസ്ത ജീവിത കാലഘട്ടത്തെ പൃഥ്വിരാജ് അവിസ്മരണീയമാക്കി.
3. മുംബൈ പൊലീസ്
പലരും ചെയ്യാന്‍ മടിച്ച കഥാപാത്രം മുംബൈ പൊലീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചു. സ്വവര്‍ഗാനുരാഗിയായ ആന്റണി മോസസ് എന്ന പൊലീസ് ഉദ്യാഗസ്ഥന്റെ വേഷമാണ് പൃഥ്വിരാജ് ഗംഭീരമാക്കിയത്. റോഷന് ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്.

Prithviraj and Samvritha
4. മെമ്മറീസ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത മികച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് മെമ്മറീസ്. സാം അലക്സ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. മദ്യപാനിയായ സാം അലക്സിനെ പൃഥ്വിരാജ് അതിസൂക്ഷമമായാണ് അവതരിപ്പിച്ചത്.
5. ഇന്ത്യന്‍ റുപ്പി
2011 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യന്‍ റുപ്പി. റിയല്‍ എസ്റ്റേറ്റിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ജയപ്രകാശ് (ജെപി) എന്ന കഥാപാത്രത്തെയാണ് ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. വാണിജ്യപരമായും കലാപരമായും ശ്രദ്ധിക്കപ്പെട്ട മറ്റൊരു പൃഥ്വിരാജ് ചിത്രമാണ് ഇന്ത്യന്‍ റുപ്പി.
