Connect with us

Screenima

Mammootty

Gossips

സൗന്ദര്യം വിനയായി ! മമ്മൂട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ദേശീയ അവാര്‍ഡും ഒരു സംസ്ഥാന അവാര്‍ഡും; സിനിമകള്‍ ഏതെന്ന് അറിയുമോ?

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ കരസ്ഥമാക്കിയ മലയാളത്തിലെ ഒരേയൊരു നടന്‍. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഒട്ടേറെ തവണ കരസ്ഥമാക്കിയ മമ്മൂട്ടി പല വര്‍ഷങ്ങളിലും മികച്ച നടനുള്ള പട്ടികയില്‍ അവസാനം വരെ മത്സരിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യമാണ് മമ്മൂട്ടിയുടെ അവാര്‍ഡ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. സൗന്ദര്യം കൂടി പോയി എന്ന കാരണത്താല്‍ അവാര്‍ഡ് നഷ്ടമായ ചരിത്രവും മമ്മൂട്ടിയുടെ കരിയറിലുണ്ട്.

അരയന് ഇത്ര സൗന്ദര്യം കാണില്ല എന്ന് പറഞ്ഞാണ് മമ്മൂട്ടിയുടെ അമരം ദേശീയ അവാര്‍ഡ് പോരാട്ടത്തില്‍ തഴയപ്പെട്ടത്. അരയനായ അച്ചൂട്ടി എന്ന കഥാപാത്രത്തെയാണ് അമരത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും ഞെട്ടിച്ച മമ്മൂട്ടിക്ക് ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, മമ്മൂട്ടിയെ കാണുമ്പോള്‍ അരയനായി തോന്നുന്നില്ല എന്നായിരുന്നു അന്ന് ജൂറിയുടെ നിരീക്ഷണം.

Mammootty

Mammootty

സൗന്ദര്യം കൂടിയെന്ന പേരില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഒരിക്കല്‍ മമ്മൂട്ടിക്ക് നഷ്ടമായി. 2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് അത്തരത്തില്‍ വിവാദമായത്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമയിലെ സി.കെ.രാഘവന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം മികച്ച നടനുള്ള പട്ടികയില്‍ അവസാന സമയം വരെ മത്സരിച്ചിരുന്നു. അവസാന റൗണ്ടില്‍ മമ്മൂട്ടിയുടെ സി.കെ.രാഘവനെ തള്ളി ആ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് നിവിന്‍ പോളിയാണ്. 1983 എന്ന സിനിമയിലെ നിവിന്‍ പോളിയുടെ പ്രകടനമാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്.

നിവിന്‍ പോളിക്ക് അവാര്‍ഡ് കിട്ടിയതിനേക്കാള്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടത് അക്കാലത്ത് വലിയ വാര്‍ത്തയായി. ജൂറി ചെയര്‍മാനായ ജോണ്‍പോള്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്നറിയിപ്പില്‍ മമ്മൂട്ടിയുടെ സി.കെ.രാഘവന്‍ എന്ന കഥാപാത്രം ജയില്‍പ്പുള്ളിയാണ്. ഒരു ജയില്‍പ്പുള്ളിക്ക് ഇത്ര സൗന്ദര്യം വേണ്ടായിരുന്നു എന്നാണ് ജൂറി അന്ന് പറഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനമൊക്കെ നന്നായിട്ടുണ്ടെന്നും എന്നാല്‍ ജയില്‍പ്പുള്ളിയായി തോന്നിയില്ലെന്നും ജൂറിയിലുള്ളവര്‍ പറഞ്ഞപ്പോള്‍ അത് വന്‍ വിവാദമായി. മുന്നറിയിപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അടക്കം അന്ന് ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍, മമ്മൂട്ടി ഈ വിവാദങ്ങളോടൊന്നും പ്രതികരിച്ചില്ല.

Continue Reading
To Top