Connect with us

Screenima

Layanam Film

latest news

മലയാളത്തില്‍ തരംഗമായ അഞ്ച് ബി ഗ്രേഡ് സിനിമകള്‍ ഏതെല്ലാം?

ഒരു കാലത്ത് മലയാളത്തില്‍ ബി ഗ്രേഡ് സിനിമകള്‍ തരംഗം സൃഷ്ടിച്ചിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയറ്ററുകളില്‍ പരാജയപ്പെട്ടിരുന്ന സമയത്ത് ഒരു സൂപ്പര്‍താരം പോലും ഇല്ലാതെ ബി ഗ്രേഡ് ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചരിത്രമുണ്ട്. അത്തരത്തില്‍ മലയാളത്തില്‍ തരംഗമായ അഞ്ച് സൂപ്പര്‍ഹിറ്റ് ബി ഗ്രേഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ഇണ

1982 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഇണ. മാസ്റ്റര്‍ രഘു, രവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൗമാര പ്രായത്തിലെ പ്രണയവും ശാരീരിക മാറ്റങ്ങളും ശൈശവ വിവാഹത്തിന്റെ ദോഷങ്ങളുമാണ് സിനിമ പറഞ്ഞത്. സിനിമ അക്കാലത്ത് വലിയ ഓളമുണ്ടാക്കി.

Ina Film

Ina Film

2. ആദ്യപാപം

1988 ലാണ് ആദ്യപാപം റിലീസ് ചെയ്തത്. ബൈബിളിലെ ആദ്യപാപം പ്രമേയമാക്കി പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ വിമല്‍ രാജയും അഭിലാഷയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്ത് 25 ലക്ഷം രൂപയാണ് സിനിമ ബോക്‌സ്ഓഫീസില്‍ വാരിക്കൂട്ടിയത്.

3. ലയനം

ആര്‍.ബി.ചൗധരി നിര്‍മിച്ച് തുളസീദാസ് സംവിധാനം ചെയ്ത സിനിമയാണ് ലയനം. 1989 ലാണ് ലയനം റിലീസ് ചെയ്തത്. സില്‍ക് സ്മിത, അഭിലാഷ, ദേവിക, നന്ദു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സില്‍ക് സ്മിതയുടെ കിടപ്പറ രംഗങ്ങള്‍ അക്കാലത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. വിധവയായ മാധുരിക്ക് (സില്‍ക് സ്മിതയുടെ കഥാപാത്രം) വീട്ടില്‍ അഭയം തേടിയെത്തിയ കൗമാരക്കാരനായ നന്ദുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയില്‍ വൈകാരികമായി ചിത്രീകരിച്ചിരിക്കുന്നത്.

4.മിസ്.പമീല

കോട്ടയം ചെല്ലപ്പന്‍ സംവിധാനം ചെയ്ത മിസ് പമീല 1989 ലാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപി അഭിനയിച്ച ബി ഗ്രേഡ് സിനിമയാണ് ഇത്. സില്‍ക് സ്മിത, ബി.ത്യാഗരാജന്‍, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പമാണ് മീസ്.പമീലയില്‍ സുരേഷ് ഗോപിയും അഭിനയിച്ചത്.

5. കിന്നാരത്തുമ്പികള്‍

മലയാളത്തില്‍ വലിയ ഓളം തീര്‍ത്ത ബി ഗ്രേഡ് സിനിമയാണ് കിന്നാരത്തുമ്പികള്‍. ഷക്കീലയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍.ജെ.പ്രസാദ് രണ്ടായിരത്തില്‍ സംവിധാനം ചെയ്ത ചിത്രമാണിത്. വെറും 12 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ ചിത്രം നാല് കോടിയോളം അക്കാലത്ത് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ആറ് ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി. മധ്യവയസ്‌കയായ ഷക്കീലയുടെ കഥാപാത്രവും കൗമാരക്കാരനായ അഭയ് ദേവും തമ്മിലുള്ള ലൈംഗിക ബന്ധമാണ് സിനിമയില്‍ പ്രധാന പ്രമേയം.

Continue Reading
To Top