Connect with us

Screenima

Bharath Gopi

latest news

ഭരത് ഗോപിയുടെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍

മലയാള സിനിമയില്‍ പരുക്കന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനചാരുതയാണ് ഭരത് ഗോപി. മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഭരത് ഗോപിയുടെ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. കൊടിയേറ്റം

1978 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊടിയേറ്റം. ശങ്കരന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ഭരത് ഗോപി അവതരിപ്പിച്ചത്. ഈ സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഗോപി സ്വന്തമാക്കി.

2. കള്ളന്‍ പവിത്രന്‍

പത്മരാജന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കള്ളന്‍ പവിത്രന്‍ 1981 ലാണ് റിലീസ് ചെയ്തത്. നെടുമുടി വേണുവും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാമച്ചന്‍ എന്ന കഥാപാത്രത്തെയാണ് ഭരത് ഗോപി അവതരിപ്പിച്ചത്.

Bharath Gopi

Bharath Gopi

3. യവനിക

ഭരത് ഗോപിയുടെ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍. കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനിക 1982 ലാണ് റിലീസ് ചെയ്തത്.

4. പഞ്ചവടിപ്പാലം

മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപ സിനിമകളില്‍ ഒന്നാണ് കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. 1984 ലാണ് ചിത്രം റിലീസ് ചെയ്തത്. ദുശ്ശാസന കുറുപ്പ് എന്ന രസികന്‍ കഥാപാത്രത്തെയാണ് ഭരത് ഗോപി അവതരിപ്പിച്ചത്.

5. അക്കരെ

കെ.എന്‍.ശശിധരന്‍ സംവിധാനം ചെയ്ത അക്കരെ 1983 ലാണ് റിലീസ് ചെയ്തത്. ഗോപി എന്ന കഥാപാത്രത്തെയാണ് ഭരത് ഗോപി അവതരിപ്പിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഭരത് ഗോപിക്കൊപ്പം ഈ സിനിമയില്‍ അഭിനയിച്ചു.

Continue Reading
To Top