
Gossips
പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ ഇതുവരെ എത്ര കോടി കളക്ട് ചെയ്‌തെന്ന് അറിയുമോ? പുതിയ സൂപ്പര്‍സ്റ്റാറിന്റെ ഉദയമെന്ന് ആരാധകര്‍
‘ഹൃദയം’ സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ‘ഹൃദയം’ 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം.
രണ്ടു കോടി 72 ലക്ഷം രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ മാത്രം ഹൃദയം സ്വന്തമാക്കിയത്. 460ല്‍ കൂടുതല്‍ സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 1600 ല്‍ അധികം ഷോകള്‍ നടത്തി.

Pranav Mohanlal
രണ്ടാം ദിനം ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1700ല്‍പരം ഷോകളാണ് ഈ ദിവസം നടന്നത്. ആറ് കോടിയോളം ഗ്രോസ് ആണ് കേരളത്തില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ഹൃദയം നേടിയത്.
ഹൃദയം ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രതിഫലമായി രണ്ട് കോടി രൂപയാണ് താരപുത്രന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ വമ്പന്‍ ഓഫറുകളാണ് പ്രണവിനെ തേടിയെത്തിയിരിക്കുന്നത്.
