Connect with us

Screenima

Dileep

Gossips

2017 ല്‍ ദിലീപ് ഉപയോഗിച്ച ഫോണ്‍ കേസില്‍ നിര്‍ണായകം; ആ ഫോണ്‍ തരില്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള ദിലീപ് അന്വേഷണസംഘവുമായി ഒളിച്ചുകളി തുടരുന്നു. 2017 ലാണ് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ വധ ഗൂഢാലോചന കേസ് വന്നതിന് ശേഷം മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ദിലീപ് അടക്കമുള്ള പ്രതികളോട് ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ഹാജാരാക്കിയിട്ടില്ല. പകരം ഇത്തരത്തില്‍ ഒരു കാര്യം ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഢാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം.

Dileep

Dileep

നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം.

അതേസമയം, വധശ്രമത്തിനുള്ള ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് കേസ് പരിഗണിക്കുന്നത് നീട്ടിയത്. ബുധനാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top