Dileep
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് ചോദ്യം ചെയ്യല്‍. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ ഒന്‍പത് മുതലാണ് ചോദ്യം ചെയ്യല്‍ നടക്കുക.
ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കും ഇന്ന് രാവിലെ ഒന്‍പതിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.കേസിലെ വിഐപി ശരത് ജി.നായരെയും ചോദ്യം ചെയ്യും.
Dileep
രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ അന്വേഷണ സംഘത്തിന് ദിലീപിനെ ചോദ്യം ചെയ്യാം. അതായത് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ! ചോദ്യം ചെയ്യല്‍ പൂര്‍ണമായി ചിത്രീകരിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യകത്മാക്കി.
അതേസമയം, കേസില്‍ ദിലീപിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യരുതെന്നും ചോദ്യം ചെയ്യലിനായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…