Categories: latest news

അപ്പുവിന്റെ സിനിമ ‘ഹൃദയം’ കൊണ്ട് കണ്ട് അമ്മ; ചിലയിടത്തൊക്കെ അച്ഛനെ പോലെ തന്നെയെന്ന് സുചിത്ര

മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹൃദയം’ കാണാന്‍ സുചിത്ര മോഹന്‍ലാല്‍ തിയറ്ററിലെത്തി. വലിയ സന്തോഷത്തിലാണ് സുചിത്ര ഇപ്പോള്‍. മകന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ‘ഹൃദയം’ കണ്ട ശേഷം സുചിത്രയുടെ അഭിപ്രായം. പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ഇരുന്നാണ് സുചിത്ര ‘ഹൃദയം’ കണ്ടത്.

സിനിമ കണ്ടിറങ്ങിയ സുചിത്ര തന്റെ സന്തോഷം മാധ്യമങ്ങളെ അറിയിച്ചു. സിനിമ നന്നായിട്ടുണ്ടെന്ന് സുചിത്ര പറഞ്ഞു. വിന്റേജ് ലാലേട്ടനെ പ്രണവില്‍ കാണാമല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് സുചിത്ര നല്‍കിയത്.

Mohanlal and Suchithra

‘നിങ്ങള്‍ക്ക് അങ്ങനെ തോന്നിയോ? ശരിയാണ് ചിലയിടത്തൊക്കെ അച്ഛന്റെ ചില എക്‌സ്പ്രഷന്‍സ് അപ്പുവിലും കാണാം. ഇടയ്ക്കിടെ ഇതൊക്കെ വീട്ടിലും കാണാറുണ്ട്,’ സുചിത്ര പറഞ്ഞു.

ഇന്നലെയാണ് ‘ഹൃദയം’ തിയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് എങ്ങുനിന്നും മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ‘ഹൃദയ’ത്തിനു സാധിച്ചെന്നാണ് ഭൂരിഭാഗം ആളുകളുടേയും വിലയിരുത്തല്‍.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago