നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട് ദിലീപ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് അറിയിച്ചു. ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നാണ് ദിലീപ് പറഞ്ഞത്.
Read Here: മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകമായ അഞ്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇതാ
ജനുവരി 27 വരെ ദിലീപ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ബുധനാഴ്ച വരെ രാവിലെ ഒന്‍പത് മുതല്‍ എട്ട് വരെ ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 27 ന് വിധി പറയും.
മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…