Categories: Gossips

പേരിനൊപ്പം ഇപ്പോഴും ‘ധനുഷ്’; ഡിവോഴ്‌സിന് ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ് ഐശ്വര്യ

തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു ധനുഷിന്റേയും ഐശ്വര്യ രജനികാന്തിന്റേയും വിവാഹമോചനം. ആരാധകരെ സംബന്ധിച്ചിടുത്തോളം താരദമ്പതികളുടെ വേര്‍പിരിയല്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും ഇരുവരും നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

വിവാഹമോചന വാര്‍ത്ത ആരാധകര്‍ അറിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരിനൊപ്പം ‘ധനുഷ്’ എന്ന സര്‍ നെയിം ഐശ്വര്യ കാത്തുസൂക്ഷിക്കുന്നു. വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്താണ് നടിയുടെ പേജ് ഉള്ളത്. ഐശ്വര്യ ആര്‍ ധനുഷ് എന്ന പേരിലാണ് താരപത്നി സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങിയത്. അതേ പേരില്‍ തന്നെയാണ് ഇപ്പോഴും നില കൊള്ളുന്നത്. അതിന് മാറ്റം വരാത്തത് താരങ്ങള്‍ക്കിടയിലെ സ്നേഹവും സൗഹൃദവും കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

Read Here: വീട്ടിലുള്ളവരെല്ലാം അന്ന് നിവിന്റെ ആഗ്രഹത്തിനു എതിര് നിന്നു; എന്തിനും ഒപ്പമുണ്ടെന്ന് പറഞ്ഞത് റിന്ന മാത്രം

വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഐശ്വര്യയോട് പിതാവ് രജനികാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ധനുഷുമായുള്ള പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാനും വിവാഹമോചനം ഒഴിവാക്കാനും ഐശ്വര്യ ശ്രമിച്ചു. എന്നാല്‍, ധനുഷ് തയ്യാറായിരുന്നില്ല. ഒത്തുപോകാത്ത ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ധനുഷിന്റെ അഭിപ്രായം.

Dhanush and Aishwarya

ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും ഇരുവരുമായി അടുത്ത സുഹൃത്ത് പറഞ്ഞതായാണ് ഇന്ത്യ ടുഡെയില്‍ പറയുന്നത്. ധനുഷിന്റെ ജോലി തിരക്കും യാത്രകളും ദാമ്പത്യ ബന്ധത്തില്‍ താളപ്പിഴകള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാമ്പത്യ ബന്ധം വഷളാകാന്‍ തുടങ്ങിയതോടെ ധനുഷ് കൂടുതല്‍ സിനിമ തിരക്കുകളില്‍ മുഴുകാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago