Dulquer Salmaan
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും കോവിഡ്. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. നേരിയ പനി മാത്രമാണ് തനിക്കുള്ളതെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ദുല്‍ഖര്‍ അറിയിച്ചു. ഈ മഹാമാരി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.
നാല് ദിവസം മുന്‍പാണ് മമ്മൂട്ടി കോവിഡ് സ്ഥിരീകരിച്ചത്. നേരിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിട്ടും തനിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചെന്നും താരം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
Kurup – Dulquer Salmaan
സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി കോവിഡ് ബാധിതനായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും വാര്‍ത്തകളുണ്ട്. തൊണ്ട വേദനയെ തുടര്‍ന്നാണ് മമ്മൂട്ടി കോവിഡ് ടെസ്റ്റിന് വിധേയനായത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…